ടാൻസാനിയന്‍ പ്രസിഡന്റ് അന്തരിച്ചു; കൊവിഡ് മൂലമെന്ന് അഭ്യൂഹം
കൊവിഡിന് പ്രകൃതി ചികിത്സകൊണ്ട് തുരത്താമെന്ന് ശക്തമായി വാദിച്ചിരുന്ന ആഫ്രിക്കന്‍ നേതാവാണ് ജോൺ മഗുഫുലി. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒറ്റമൂലിയും പ്രാർത്ഥനയും മാത്രം മതി കൊവിഡിനെ തുരത്താന്‍ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.